എറണാകുളം മുവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന് നടുറോഡില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തീക്കൊള്ളിപ്പാറയില് ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കെഎസ്ആര്‍ടിസിക്ക് അടുത്ത് താമസിക്കുന്ന കെ എന്‍ അജയകുമാറാണ് മരിച്ചത്.
ബൈക്കിലെത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒടിക്കൂടിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
Read more
പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.