വിലക്കയറ്റം തടയാന്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ വിലക്കയറ്റം തടഞ്ഞ് നിര്‍ത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സപ്ലൈക്കോയുടെ പ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

2016 ലെ വിലയ്ക്ക് തന്നെയാണ് 13 തരം ഉല്‍പന്നങ്ങള്‍ ഇപ്പോഴും ഔട്ട്‌ലെറ്റിലൂടെ നല്‍കുന്നത്. സാധനങ്ങളുടെ അളവിലും തൂക്കത്തിലും കൃത്രിമം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ചില വ്യാപാരികള്‍ ഇത്തരത്തില്‍ കൃത്രിമം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് തടയിടാനുള്ള ഇടപെടല്‍ നടത്തിയതായി മന്ത്രി അറിയിച്ചു.

Read more

വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരും സപ്ലൈക്കോയും കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുണ്ട്. ക്രിസ്മസ് പുതുവത്സര ചന്തകളുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.