കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകും, ചിലത് വഴിതിരിച്ചു വിട്ടു

ഖത്തറിലെ യുഎസ് നേനാതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷ പ്പരദേശമായി മാറി. ഗള്‍ഫ് മേഖല യുദ്ധമുഖരിതമായതോടെ കേരളത്തില്‍നിന്നുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. ഖത്തര്‍, ബഹ്നൈന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ വ്യോമപാത അടയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയര്‍ലൈന്‍സിന്റെ കുവൈത്തിലേക്കുള്ള വിമാനവും ഇന്‍ഡിഗോയുടെ ഷാര്‍ജയിലേക്കുള്ള വിമാനവും റദ്ദാക്കി. യാത്രക്കാരുടെ സേവനത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.

കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തെന്നും കൊച്ചി വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിമാനങ്ങളുടെ തല്‍സ്ഥിതി മനസ്സിലാക്കാന്‍ വിമാനക്കമ്പനികളുടെ സൈറ്റുകള്‍ പരിശോധിക്കണം. വിമാനക്കമ്പനികളുടെ എസ്എംഎസും ഇമെയിലും പരിശോധിച്ച് സാഹചര്യത്തെ വിലയിരുത്തണം.

Read more

കൊച്ചിയില്‍നിന്നും തിരിച്ചും റദ്ദാക്കിയ വിമാനങ്ങള്‍

  •  വെളുപ്പിനെ 12.50ന് പോകേണ്ടിയിരുന്ന കൊച്ചി ദോഹ എയര്‍ ഇന്ത്യ എഐ953
  •  ഇന്നലെ രാത്രി 10.45ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന ഫ്‌ലൈറ്റ് ജെറ്റ് എസ്ജി18
  • രാത്രി 11.05ന് അബുദാബിയിലേക്കുള്ള ഇന്‍ഡിഗോ 6ഇ1403
  •  11.40ന് റാസല്‍ഖൈമയിലേക്കുള്ള ഇന്‍ഡിഗോ 6ഇ 1493
  • രാത്രി 11.30ന് മസ്‌കത്തിലേക്കുള്ള ഇന്‍ഡിഗോ 6ഇ 1271
  •  വെളുപ്പിനെ 3.35ന് മസ്‌കത്തില്‍ നിന്നുള്ള ഇന്‍ഡിഗോ 6ഇ 1272
  •  പുലര്‍ച്ചെ 12.05ന് ബഹ്ൈറന്‍ നിന്നുള്ള ഇന്‍ഡിഗോ 6ഇ 1206
  •  രാവിലെ 7.50ന് ദമാമിലേക്കുള്ള ഇന്‍ഡിഗോ 6ഇ 055
  • പുലര്‍ച്ചെ 12.45ന് ദുബായില്‍ നിന്നുള്ള സ്‌പൈസ്ജറ്റ് 017
  •  ഉച്ചകഴിഞ്ഞ് 1.40ന് അബുദാബിയില്‍നിന്നുള്ള ഇന്‍ഡിഗോ 6ഇ1404
  •  രാവിലെ 11.05ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ 933
  •  ഉച്ചകഴിഞ്ഞ് 2.45ന് ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ 934
  •  രാവിലെ 9.55ന് കുവൈത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്
  •  രാവിലെ 8.45ന് മസ്‌കത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് 441
  •  ഇന്നലെ രാത്രി 10ന് ദോഹയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 476
  •  വൈകിട്ട് 6.50നുള്ള ദോഹ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 475
  • രാത്രി 12.35ന് മസ്‌കത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് 442
  •  രാത്രി 9.55ന് കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് 461