ന്യൂനമർദ്ദം; മത്സ്യത്തൊഴിലാളികൾ മെയ് 31 മുതൽ ജൂൺ 4 വരെ കടലിൽ പോകാൻ പാടുള്ളതല്ല

മെയ് 31- നോട് കൂടി തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിലുമായി ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കേരളത്തിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യ തൊഴിലാളികൾ മെയ് 31 മുതൽ ജൂൺ 4 വരെ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.

കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. ഇനിയുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും കർശനമായി പാലിക്കുകയും ചെയ്യണം.

https://www.facebook.com/CMOKerala/posts/3146104082099296