കോഴിക്കോട് ബേപ്പൂരിന് സമീപമായി അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിന്റെ തീ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തിൽ രക്ഷാ പ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡ് എത്തി. കോസ്റ്റ് ഗാർഡിന്റെ 5 ഷിപ്പുകളും C144 എന്ന ബോട്ടുമാണ് രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥത്തേക്ക് എത്തിച്ചത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
കോഴിക്കോട് കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കാണ് തീ വ്യാപിക്കുന്നത്. വലിയ തോതിൽ കറുത്ത പുകയാണ് ഉയരുന്നത്. പത്ത് കണ്ടെയ്‌നറുകൾ കടലിൽ വീണിട്ടുണ്ടെന്നാണ് നിഗമനം. കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്. കോസ്‌റ്റ് ഗാർഡിന്റെ കപ്പൽ അപകട സ്‌ഥലത്തേക്ക് പുറപ്പെട്ടു. 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. 50 കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു.
അതേസമയം 40 ജീവനക്കാർ കപ്പലിലുണ്ടായിരുന്നെന്നാണ് സൂചന. ഇതിൽ 18 ജീവനക്കാർ കടലിലേക്ക് ചാടി. ജീവനക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. അതേസമയം കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്.