താര മുഖംമൂടികള്‍ ഉടഞ്ഞുവീഴുമോ? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയ ആറ് പേജുകള്‍ ഉടന്‍ വെളിച്ചം കാണും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വലിയ കോളിളക്കങ്ങളാണ് സംസ്ഥാനത്തുണ്ടായത്. എന്നാല്‍ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ പുറത്തുവിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍.

49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങളാണ് ഒഴിവാക്കിയതായി ആരോപണം ഉയര്‍ന്നിരുന്നത്. എന്നാല്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ വിവരാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. 49 മുതല്‍ 53 വരെ പേജുകളിലെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

ഇവ ശനിയാഴ്ച പുറത്തുവിടുമെന്നാണ് വിവരാവകാശ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചതിന് പുറമേയുള്ള ചില ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ക്കാര്‍ സ്വന്തം നിലയില്‍ ഒഴിവാക്കിയിരുന്നു. ഈ ഭാഗങ്ങളായിരിക്കും നാളെ അപേക്ഷിച്ചവര്‍ക്ക് കൈാറുക.