കുമ്മനത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍ പിടിയില്‍; 50,000 രൂപയ്ക്ക് വില്‍ക്കാന്‍ ധാരണ, 1000 അഡ്വാന്‍സ് നല്‍കി; നീക്കം തടഞ്ഞത് അമ്മ

കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച അച്ഛന്‍ പിടിയില്‍. കുഞ്ഞിന്റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് അച്ഛന് വില്‍ക്കാന്‍ ശ്രമിച്ചത്. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുട്ടി. 50,000 രൂപയ്ക്ക് കുട്ടിയെ വില്‍ക്കാനായിരുന്നു അച്ഛന്റെ തീരുമാനം. ഇതിനായി 1,000 രൂപ മുന്‍കൂറായി വാങ്ങി.

കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമം എതിര്‍ത്ത കുട്ടിയുടെ അമ്മ ഒപ്പം ജോലി ചെയ്യുന്നവരുടെ സഹായം തേടി. ഒരു കടയില്‍ ജോലി ചെയ്യുകയാണിവര്‍. അവര്‍ വിവരം കൈമാറിയതിനെ തുടര്‍ന്ന് കുമരകം പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്ക്. രണ്ടര മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്.

Read more

അന്വേഷണത്തിനുശേഷം കുഞ്ഞിന്റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും കസ്റ്റഡിയിലെടുത്തു.