'വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടാവില്ല, ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രം'; അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി

പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം പല ആരോപണങ്ങളൂം ഉന്നയിച്ചുവെന്നും സത്യസന്ധമായി മാത്രമാണ് ഇടതുമുന്നണി ഇടപെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനിർമാണ പ്ലാന്റ് ആരോപണങ്ങൾ തള്ളി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം സിഎജി റിപ്പോർട്ടിൽ മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തി. എക്സ്പെയറി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ലെന്ന് വീണ ജോർജ് പറഞ്ഞു. സിഎജി മറുപടി നൽകിയിരുന്നു. പിപിഇ കിറ്റ് – മനുഷ്യ ജീവൻ സംരക്ഷിക്കാൻ വേണ്ടി എല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഫലപ്രദമായി കേരളം രോഗത്തെ അതിജീവിച്ചു. രണ്ട് തവണയും രോഗത്തെ കേരളം അതിജീവിച്ചു.

ശ്വാസം മുട്ടി കേരളത്തിൽ ആരും മരിച്ചിട്ടില്ല. വെൻ്റിലേറ്റർ ലഭിക്കാതെ ആരുടെയും ജീവൻ നഷ്ടമായില്ലെന്നും മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങള്‍ അടയ്ക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു അത്. കേരളത്തിൽ ഒരു പുഴയിലും മൃതദേഹം ഒഴുകി നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പിപിഇ കിറ്റ് ഇട്ട് ആയിരുന്നു അന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. കൊവിഡ് കാലത്ത് വിദേശരാജ്യങ്ങള്‍ നിന്ന് പോലും കേരളത്തിലേക്ക് ചികിത്സക്കായി ആളെ വിട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. 9 ശതമാനത്തില്‍ താഴെയാണ് കേന്ദ്ര സഹായം. ഗുണമേന്മ ഉറപ്പുവരുത്തിയാണ് കെഎംസിഎൽ മരുന്ന് വാങ്ങുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചില താത്ക്കാലിക പ്രശ്‌നം ഉണ്ടായി. കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ അംഗീകരിച്ച മരുന്ന് മാത്രമാണ് കേരളം അനുവദിക്കുന്നതെന്നും മന്ത്രി വീണ നിയമസഭയെ അറിയിച്ചു.

Read more