തൃശ്ശൂരിൽ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. നാൽപ്പതോളം പേർക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് പാടത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലത്തിൽ നിര്‍മിക്കുന്നത്. പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്ദം ഉണ്ട്.
അപകടത്തിൽ തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടർന്ന് വരികയാണ്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read more
രണ്ട് വലിയ പൊട്ടിത്തെറികള്‍ ഉണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സൂക്ഷിച്ചിരിക്കുന്ന ബാക്കി പടക്കങ്ങള്‍ ഇപ്പോഴും പൊട്ടിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.







