കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ വിവാദങ്ങൾക്കിടെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിഎം ശ്രീ നിലപാടിൽ മാറ്റമില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം സിപിഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചചെയ്‌ത് പരിഹരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. എല്ലാം പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണെന്നും അർഹതപ്പെട്ട പണം കേരളത്തിന് ലഭിക്കണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പി എം ശ്രീ പദ്ധതിയുടെ പണം കേരളത്തിനും ലഭിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിവിധ പദ്ധതികളിൽ 8000 കോടി രൂപ കേരളത്തിന് ലഭിക്കാനുണ്ടന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
സർക്കാരിന് പരിമിതികളുണ്ടെന്നും ഇടതുപക്ഷ നയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നിബന്ധനവെച്ച് കേന്ദ്രത്തിന് നടപ്പാക്കാനാകില്ലെന്നാണ് നിലപാട്. സിപിഐയുടെ വിമർശനം മുഖവിലക്കെടുക്കും. വിഷയവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.







