സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; ഇടുക്കി അണക്കെട്ടില്‍ വെള്ളം 47 ശതമാനം മാത്രം, ആറ് വര്‍ഷത്തിനിടെ ആദ്യം

സംസ്ഥാനത്ത് വേനല്‍ കനത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്.

ഇടുക്കി അണക്കെട്ടില്‍ ആറുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് ജലനിരപ്പാണ് നിലവിലത്തേത്. നാല്‍പ്പതിയേഴ് ശതമാനം വെള്ളംമാത്രമാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയം എഴുപതുശതമാനം വെളളമുണ്ടായിരുന്നു.

പുറത്തു നിന്നുള്ള വൈദ്യുതിക്ക് കൂടിയ നിരക്ക് നല്‍കേണ്ടതിനാല്‍ രാത്രി ഏഴുമുതല്‍ പതിനൊന്നുവരെ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കില്‍ നിരക്ക് വര്‍ദ്ധന നേരിടേണ്ടിവരും.