മഞ്ചേരിയിൽ വയോധികന് ക്രൂരമർദ്ദനം; മുളക് പൊടി വിതറി, ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചു, ഓട്ടിസം ബാധിതനായ മകനും പരിക്ക്

മലപ്പുറം മഞ്ചേരിയിൽ വയോധികന് ക്രൂരമർദ്ദനം. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65 കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു.

സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബന്ധുവാണ് മർദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. കണ്ണിൽ മുളക് പൊടി വിതറിയാണ് മർദ്ദിച്ചത്. ഇരുമ്പ് വടി ഉപയോഗിച്ചും മർദ്ദിച്ചുവെന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. ക്രൂരമായ മർദ്ധനമാണ് ഉണ്ടായത്. ബന്ധുവായ യൂസഫും മകൻ റാഷിനും ചേർന്നാണ് മർദിച്ചത്.

കേസിൽ പെട്ട സ്ഥലമായത് കൊണ്ടാണ് ജെസിബി കൊണ്ട് പണി എടുക്കരുതെന്ന് പറഞ്ഞത്. മഞ്ചേരി പൊലീസിൽ പരാതി നൽകിയെങ്കിലും പോലീസ് ഇതുവരെ നടപടി എടുത്തില്ലെന്ന് ഉണ്ണി മുഹമ്മദ് ആരോപിക്കുന്നു.