പാലക്കാട് ഒറ്റപ്പാലത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 65 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 72 വയസുകാരനായ മുളത്തൂര്‍ സ്വദേശി അപ്പുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്.
Read more
പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീശ് കുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 65 വര്‍ഷം തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാല്‍ 20 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. പിഴയടയ്ക്കാന്‍ പറഞ്ഞിരിക്കുന്ന തുക അതിജീവിതയ്ക്ക് നല്‍കണമെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.