ഡോ.വന്ദനയുടെ കൊലപാതകം: പ്രതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. 7അംഗ ബോര്‍ഡാണ് സന്ദീപിനെ പരിശോധിച്ചത്.

പ്രതിയുടെ മാനസികാരോഗ്യനില പരിശോധിക്കണമെന്ന അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ സന്ദീപിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നുപറയുന്ന ആയുധം പൊലീസ് കണ്ടെത്തിയ സാഹചര്യത്തില്‍ സന്ദീപിനെ കസ്റ്റഡിയില്‍ വിടണ്ട ആവശ്യമില്ലെന്നും പ്രതിഭാഗത്തിനായ് ഹാജരായ അഡ്വ. ആളൂര്‍ വാദിച്ചിരുന്നു.

എന്നാല്‍ കൂടുതല്‍ തെളിവെടുപ്പിന്റെ ഭാഗമായ് പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്ന അസി. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദമാണ് കോടതി അംഗീകരിച്ചത്.