അമ്മ വിവാദങ്ങളിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും താൻ വിളിച്ചുവെന്നും യോഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടുവെന്നും രമേഷ് പിഷാരടി പറഞ്ഞു. പൊതുജനങ്ങൾ വിലയിരുത്തുന്ന തരത്തിൽ സംഘടനയുടെ ആഭ്യന്തര വിഷയം പുറത്തേക്ക് കൊണ്ടു വരരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.
ടിനി ടോമിനെയും ശ്വേത മേനോനോടും വിവരങ്ങൾ ആരാഞ്ഞു. എത്രയും പെട്ടെന്ന് യോഗം വിളിച്ചു പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുത്. അമ്മയിലെ വിഷയങ്ങൾ പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. ജിഹാദി പരാമർശം, കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. :- രമേശ് പിഷാരടി പറഞ്ഞു
അതേസമയം അൻസിബയോട് യോജിക്കുന്നുവെന്നും അൻസിബ പറയുന്നത് ലോജിക്കും സത്യസന്ധവുമായ കാര്യങ്ങളാണെന്നും നടി മാല പാർവതി പറഞ്ഞു. അമ്മ നേതൃത്വം മൂന്നോ നാലോ ഗ്രൂപ്പായി മാറിയെന്നും ക്ഷേത്ര സ്‌പോൺസർഷിപ്പിന്റെ പേരിലാണ് നിലവിലെ തർക്കങ്ങൾ ഉടലെടുത്തതെന്നും മാല പാർവതി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
Read more
സ്‌പോൺസർഷിപ്പിന് ഒരു മാർക്കറ്റിങ് ടീം രൂപീകരിച്ചെന്നും സിജോയ് വർഗീസ്, ടിനി ടോം, കൈലാസ് എന്നിവർ ഉൾപ്പെട്ടിരുന്നുവെന്നും മാല പറഞ്ഞു. അവിടെ കമ്മീഷൻ വിഷയം ഉയർന്നപ്പോൾ അതിനെ അൻസിബ എതിർത്തു. കുടുംബസംഗമത്തിന് സ്റ്റീഫൻ ദേവസിയുടെ പ്രോഗ്രാമിന് 15 ലക്ഷമാണ് നിശ്ചയിച്ചത്. അത്രയും വലിയ തുക അൻസിബ എതിർത്തെന്നും അതൊന്നും ഭാരവാഹികൾക്ക് ഇഷ്ടപ്പെട്ടില്ലെന്നും മാല പാർവതി കൂട്ടിച്ചേർത്തു.







