'ദിലീപ് ജയിലില്‍ കഴിയവേ സുരാജ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് വേങ്ങരയില്‍ ഒരു രാഷ്ട്രീയനേതാവിനെ കാണാന്‍ പോയി'

നടന്‍ ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപ് ജയിലില്‍ കഴിയവേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ വേങ്ങരയില്‍ ഒരു രാഷ്ട്രീയ നേതാവിനെ കാണാന്‍പോയിരുന്നെന്ന് ബാലചന്ദ്രകുമാര്‍ 24എന്‍കൗണ്ടറില്‍ വെളിപ്പെടുത്തി.

2017 സെപ്റ്റംബര്‍ 21 നാണ് ഇരുവരും യുവജന രാഷ്ട്രീയ നേതാവിനെ വേങ്ങരയിലെത്തി കണ്ടത്. വൈകിട്ട് 6 ന് വേങ്ങരയിലെത്തി, 7.30 ന് തിരികെ പോന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. കൂടിക്കാഴ്ച്ച ദിലീപിന് വേണ്ടി വാദിക്കുന്ന തിരുവനന്തപുരത്തെ സംവിധായകന്റെ നിര്‍ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

അതേസമയം കേസുമായി ബന്ധപ്പെട്ട് വിഐപി യുടെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു. വിഐപിയെ തിരിച്ചറിഞ്ഞോയെന്നത് വെളിപ്പെടുത്തേണ്ടത് അന്വേഷണസംഘമാണെന്നും അദ്ദേഹം പറഞ്ഞു.