നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ ദിലീപിന് നൽകാനാവില്ലെന്ന് ആവർത്തിച്ച് പോലീസ്

നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ലെന്ന് ആവർത്തിച്ച് പോലീസ്. കേസിലെ പ്രതിയായ നടൻ ദിലീപ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ കോടതിയിൽ നിലപാട് ആവർത്തിച്ചത്.

ദൃശ്യങ്ങൾ നൽകാനാവില്ല എന്ന പോലീസ് റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇക്കാര്യം കേസ് വിസ്താര വേളയിൽ തെളിയിക്കാനായി ദൃശ്യങ്ങൾ നൽകണമെന്നുമാണ് ദിലീപിന്‍റെ വാദം.