വനംമന്ത്രിക്കും വകുപ്പിനും മരിച്ചവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വനത്തിനുലുള്ളിലേക്ക് പോയതുകൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നാണ് പറയുന്നത്. സംസ്ഥാനത്തെ തുടർച്ചയായുള്ള വന്യ ജീവി ആക്രമണങ്ങളിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
തുടർച്ചയായി ആന ചവിട്ടിയുള്ള മരണം ഉണ്ടാവുകയാണ്. ചൂട് കൂടിയാൽ ആനയിറങ്ങാനുള്ള സാധ്യതയുണ്ട്. പക്ഷെ സർക്കാർ നിസ്സംഗരായി തുടരുകയാണ്. വനത്തിനുലുള്ളിലേക്ക് പോയതുകൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നാണ് പറയുന്നത്. വിധിക്ക് വിട്ട് കൊടുക്കുന്ന നിലപാടാണ് സർക്കാരിൻ്റേത്. വനാതിർത്തിക്ക് പുറത്താണ് ആക്രമണം ഉണ്ടായത്. മരിച്ചവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് വനം വകുപ്പും വനം വകുപ്പ് മന്ത്രിയും പറഞ്ഞതെന്നും വി ഡി സതീശൻ പറഞ്ഞു.