'വോട്ടര്‍മാരുടെ താത്പര്യം കണക്കിലെടുത്ത് തീരുമാനം ഉണ്ടാകണം'; വി ഡി സതീശനായി പിടിമുറുക്കി മുസ്ലിം ലീഗും

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. പൊതുവികാരം വിഡി സതീശന് അനുകൂലമാണെന്ന് എഐസിസി നിരീക്ഷകരെ അറിയിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ജനം വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ഇക്കാര്യം കണക്കിലെടുക്കണമെന്നും ലീ​ഗ് അഭ്യര്‍ത്ഥിക്കും. വോട്ടര്‍മാരുടെ താത്പര്യം കണക്കിലെടുത്ത് തീരുമാനം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കാനും നേതാക്കള്‍ക്കിടയില്‍ ധാരണയായി. ലീ​ഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക.