എ. ജയശങ്കറുള്ള ചർച്ചയിൽ സി.പി.എം പങ്കെടുക്കില്ല; ഇറങ്ങിപ്പോക്ക് നടത്തി ഷംസീർ 

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തി സി.പി.എം നേതാവ് എ. എൻ. ഷംസീർ എം.എൽ.എ.

സി.പി.എമ്മിന്റെ പ്രതിനിധി എന്ന നിലക്ക് തനിക്ക് ചർച്ചയിൽ പങ്കെടുക്കാൻ സാധിക്കില്ല കാരണം ഏഷ്യാനെറ്റും സി.പി.എമ്മും ഒരു ധാരണയിൽ എത്തിയിരുന്നു. ആ ധാരണക്ക് ഘടക വിരുദ്ധമായിട്ടാണ് ചർച്ച പോകുന്നതെന്നും അതുകൊണ്ട് സി.പി.എം ചർച്ച ബഹിഷ്ക്കരിക്കുകയാണ് എന്നും ഷംസീർ പറഞ്ഞു.

ചർച്ച ബഹിഷ്ക്കരിക്കാനുള്ള കാരണം എന്താണെന്ന് അവതാരകനായ വിനു.വി.ജോൺ ചോദിച്ചപ്പോൾ ചർച്ചക്കായി ഉണ്ടാക്കിയ പാനൽ സി.പി.എമ്മിന് യോജിക്കാൻ പറ്റുന്ന പാനൽ അല്ലെന്ന് ഷംസീർ പറഞ്ഞു. ആരോടാണ് വിരോധം എന്ന് വിനു.വി.ജോൺ തുടർന്ന് ചോദിക്കുകയും അഡ്വക്കേറ്റ് എ.ജയശങ്കർ എന്ന വ്യക്തിയുള്ള ചർച്ചകളിൽ സി.പി.എം പങ്കെടുക്കില്ലെന്നും ഇത് സി.പി.എം നേരത്തെ അറിയിച്ചതാണെന്നും അതിനാൽ തന്നെ ചർച്ചയിൽ പങ്കെടുക്കില്ലെന്നും മറുപടിയായി ഷംസീർ പറഞ്ഞു.

Read more

അതേസമയം ഷംസീറിന്റെ തീരുമാനം നിർഭാഗ്യകരമാണെന്നും അഡ്വക്കേറ്റ് എ ജയശങ്കർ ഏതെങ്കിലും തരത്തിൽ പുറത്തു നിർത്തേണ്ട ഒരാളാണെന്ന് തനിക്ക് തോന്നുന്നില്ല എന്നും വിനു.വി.ജോൺ അഭിപ്രായപ്പെട്ടു. ചാനൽ ചർച്ചക്കുള്ള പാനൽ സി.പി.എമ്മിനെ അറിയിച്ച് സമ്മതം വാങ്ങി ചർച്ച നടത്തുക എന്നത് സാധിക്കുന്ന കാര്യമല്ല എന്നും വിനു.വി.ജോൺ വ്യക്തമാക്കി.