തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയിൽ സമനില തെറ്റിയ സിപിഎം “പോറ്റിയേ… കേറ്റിയെ” പാരഡിപ്പാട്ടിൽ കൈവിട്ടകളി കളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം. സിപിഎം അപകടകരമായ ചർച്ചചകൾക്ക് വഴിതുറക്കുന്നുവെന്ന് പറഞ്ഞ വി ടി ബൽറാം പാട്ടെഴുതിയ ആളുടെയും അണിയറ പ്രവർത്തകരുടെയും പേര് വിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് സിപിഐഎം ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതെന്നും കുറ്റപ്പെടുത്തി.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കേരളം ജാഗ്രത പുലർത്തണമെന്നും വി ടി ബൽറാം പറയുന്നു. “പോറ്റിയേ…” പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്.
പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത് എന്നത് കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വർഗ്ഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സിപിഎം ലക്ഷ്യമാക്കുന്നതെന്നും വി ടി ബൽറാം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
“പോറ്റിയേ…” പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്.
പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത് എന്നത് കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വർഗ്ഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സിപിഎം ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയിൽ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തിൽ കൈവിട്ട കളിയാണ് കളിക്കുന്നത്.
ജാഗ്രത പുലർത്തേണ്ടത് കേരളമാണ്.







