സിപിഎം നേതാവ് കെ ജെ ഷൈനെതിരായ അപവാദ പ്രചാരണങ്ങൾ എങ്ങനെ പുറത്തായെന്നത് സിപിഎം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതുപോലോത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് തൻ്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ വി ഡി സതീശൻ വാർത്ത പുറത്ത് വന്നത് എങ്ങനെയെന്ന് കെഎൻ.ഉണ്ണികൃഷ്‌ണൻ എംഎൽഎയുടെ പ്രസ്‌താവനയുടെ വരികളിൽ തന്നെയുണ്ടെന്നും പറഞ്ഞു.
കോൺഗ്രസുകാർക്കെതിരെ ഒരു മാസമായിട്ട് സിപിഎം ഹാൻഡിലുകൾ വ്യാപകമായി പ്രചാരണം നടത്തിയപ്പോൾ ഈ മാന്യതയൊന്നും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. അപ്പോൾ കോൺഗ്രസ് ഹാൻഡിലുകളിലും പ്രചാരണുണ്ടാകും. കോൺഗ്രസ് നേതാക്കൾക്കെതിരെ ഈ കാര്യങ്ങളൊക്കെ വെച്ച് പ്രചാരണം നടത്തിയപ്പോൾ മനുഷ്യാവകാശവും സ്ത്രീസംരക്ഷവുമൊന്നും ഉണ്ടായില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ഇതുപോലോത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് തൻ്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സതീശൻ പറഞ്ഞു. ‘ഇത് എങ്ങനെയാണ് ആദ്യം പുറത്ത് വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ. ‘ഇത് എങ്ങനെയാണ് പുറത്ത് പോയതെന്ന് കെ.എൻ.ഉണ്ണികൃഷ്ണന്റെ പ്രസ്താവനയുടെ വരികളിലുണ്ട്. കോൺഗ്രസ് ആസൂത്രിതമായല്ല ഇത് നടത്തിയിട്ടുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു. എന്നിട്ടിപ്പോൾ അദ്ദേഹത്തെ വേട്ടയാടുകയാണ്.
എങ്ങനെയാണ് വാർത്ത പുറത്ത് പോയതെന്ന് സിപിഎം അന്വേഷിക്കുന്നതായിരക്കും നല്ലതെന്നും വി ഡി സതീശൻ കുട്ടിച്ചേർത്തു. അതേസമയം തന്നെയും കെ ഉണ്ണികൃഷ്‌ണൻ എംഎൽഎയേയും ചേർത്തുവെച്ചുള്ള പ്രചാരണത്തിന് പിന്നിൽ കോൺഗ്രസും യുഡിഎഫുമാണെന്ന് കെ ജെ ഷൈൻ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയാതെ ഇത്തരമൊരു പ്രചാരണം നടക്കില്ലെന്നും കെ ജെ ഷൈൻ ആരോപിച്ചിരുന്നു.







