കത്ത് വിവാദത്തിന് പിന്നില്‍ യു.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ടെന്ന് സി.പി.എം; വാര്‍ഡ് തല പ്രചാരണം ഇന്നും നാളെയും

നിയമന ശുപാര്‍ശ കത്ത് വിവാദത്തിന് പിന്നില്‍ യുഡിഎഫ് ബിജെപി കൂട്ട്‌കെട്ട് ആണെന്ന് സിപിഎം. കത്ത് വിവാദത്തിനെതിരെയുള്ള എല്‍ഡിഎഫ് പ്രചാരണ പരിപാടികള്‍ ഇന്നും നാളെയുമായി സംഘടിപ്പിച്ചിട്ടുണ്ട്.

സിപിഎം ജില്ലാ കമ്മിറ്റി യോഗതീരുമാനപ്രകാരമാണ് പ്രചാരണം. എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന വാര്‍ഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാര്‍ഡുകളിലും നടക്കും. നഗരസഭ ഭരണം അട്ടിമറിക്കാന്‍ അവിശുദ്ധ കൂട്ട് കെട്ട് ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് പരിപാടി.

കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് സംഘം സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തും. മേയറുടേയും കോര്‍പ്പറേഷനിലെ ജീവനക്കാരുടേയും മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്.

കോര്‍പ്പറേഷനിലെ ഏതാനും ജീവനക്കാരുടെ മൊഴികൂടി ഇനി രേഖപ്പെടുത്താനുണ്ട്. ഇത് കഴിഞ്ഞാല്‍ ആനാവൂരിന്റെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.