'മുദ്രാവാക്യം വിളിക്കുന്നത് കരിമ്പട്ടി ഐശ്വര്യ റായ്, കറുത്ത ഷാളണിഞ്ഞു നില്‍ക്കുന്നത് കരിഞ്ഞ ചിമ്പാന്‍സി'

മുന്‍ മന്ത്രി എം.എം മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ച് മാര്‍ച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിച്ച് സിപിഎം നേതാവും വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗവുമായ മഞ്ജു സുനില്‍. കരിങ്കാക്കകളെന്നാണ് മാര്‍ച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസ് നേതാക്കളെ മഞ്ജു അധിക്ഷേപിച്ചത്.

കുറിപ്പ് ഇങ്ങനെ..

തിരോന്തരത്തെ കാക്ക കൂട്ടം.. മുദ്രാവാക്യം വിളിക്കുന്നത് കരിമ്പട്ടി ഐശ്വര്യ റായ്.. കറുത്ത ഷാളണിഞ്ഞു നില്‍ക്കുന്നത് കറുത്ത ബാനറാണെന്ന് തെറ്റിദ്ധരിക്കരുത്.. അതുമൊരു കരിഞ്ഞ ചിമ്പാന്‍സി ആണ്..

ഇനി താഴെയറ്റം കാണുന്നത് കറുത്ത പെയിന്റ് പൂശിയ ചൈനീസ് വന്മതിലല്ല.. മറ്റൊരു ഒറാങ്ങ് ഒട്ടാങ്ങ്.. ഇത്രേം കരിങ്കാക്കകളെ തലസ്ഥാന നഗരം അടുത്തൊന്നും കണ്ടിട്ടില്ല.. പപ്പനാവന്‍ തന്നെ അങ്ങു ബോളിവുഡിലേക്ക് പോണു എന്നാണ് ബിബിസി ന്യൂസ്..

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചിലാണ് എം.എം.മണിയെ അധിക്ഷേപകരമായി ചിത്രീകരിച്ചത്. മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചുള്ള കട്ടൗട്ടുമായാണ് മഹിളാ കോണ്‍ഗ്രസുകാര്‍ എത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ ഖേദപ്രകടനം നടത്തി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലയൂരി. വ്യത്യസ്തമായൊരു സമരമുറയാണ് ഉദ്ദേശിച്ചതെന്ന് സമരക്കാര്‍ പറഞ്ഞു.

തൊലിക്കട്ടി അപാരം എന്ന സൂചനയാണ് ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്ന് വിശദീകരിച്ച മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല കമ്മറ്റി ഖേദപ്രകടനം നടത്തുന്നതായും അറിയിച്ചു. തിരുവനന്തപുരത്ത് നിയമസഭയിലേക്കാണ് മാര്‍ച്ച് നടത്തിയത്. ആള്‍ക്കുരങ്ങിനെ ചങ്ങലിക്കിടുന്ന തരത്തിലുള്ള ഫ്‌ളക്‌സ് ബോര്‍ഡുമായിട്ടായിരുന്നു പ്രതിഷേധം. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

സംഭവം വിവാദമായി മാറിയതിനെ തുടര്‍ന്ന് ഈ ഫ്‌ളക്‌സ് ഒഴിവാക്കി. ഫ്‌ളക്‌സിലെ പടം മറച്ച് ഷര്‍ട്ട് ധരിപ്പിക്കുകയായിരുന്നു. ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. തങ്ങള്‍ ആരും അതില്‍ ഉത്തരവാദികള്‍ അല്ലെന്നുമായിരുന്നു എംഎം മണിയുടെ വിവാദ പരാമര്‍ശം.