ബി.ബി.സി ഡോക്യുമെന്റെറി പ്രദര്‍ശനം, പൂജപ്പുരയില്‍ സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

തിരുവനന്തപുരം പൂജപ്പുരയില്‍ നരേന്ദ്രമോദിക്കെതിരെയുള്ള ബി ബി സി ഡോക്കുമെന്ററി പ്രദര്‍ശിപ്പിക്കുന്ന വേദിയില്‍- സി പി എം ബി ജെ പി ഏറ്റുമുട്ടല്‍. പ്രദര്‍ശനം നടക്കുന്നിയടത്തേക്ക് ബി ജെ പിയുടെയും അനുകൂല സംഘടനകളും നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍കലാശിക്കുകയായിരുന്നു.ഇതേ പൊലീസ് ജലപീരങ്കി പ്രയോഗി്ച്ചു. റോഡ് ബാരിക്കേഡ് കെട്ടി അടച്ചെങ്കിലും ഇത് തകര്‍ക്കാനുള്ള ശ്രമങ്ങളും പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുണ്ടായി.

പ്രതിഷേധത്തിനിടെയും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശനം പൂജപ്പുരയില്‍ തുടരുകയാണ്. ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ബി.ജെ.പി. പ്രദര്‍ശന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയത്. പൂജപ്പുരയിലെ ഡോക്യുമെന്ററി പ്രദര്‍ശനം തടയുമെന്ന് നേരത്തെ തന്നെ ബി ജെ പി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വന്‍പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.

കാലടി സംസ്‌കൃത സര്‍വകലാശാലയിലും ഡോക്കുമെന്ററിക്കെതിരെ ബി.ജെ.പി പ്രതിഷേധം നടന്നു. ബി ജെ പിയുടെ പ്രതിഷേഘ മാര്‍ത്ത് ഗേറ്റിനരികെ വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് ക്യാമ്പസിന് പുറത്ത് സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ, കെ.എസ്.യു. കൊടികളും ബാനറുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.