സിപിഎം ബിജെപി ബന്ധം മറ നീക്കിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എൽഡിഎഫിലോ ക്യാബിനറ്റ് ചർച്ച ചെയ്യാതെ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ഭാഗമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.
ശബരിമല സ്വർണ്ണവിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് തന്നെ താമസിച്ചുപോയി എന്നും സണ്ണി ജോസഫ് പറഞ്ഞു. മോഷണ കേസിൽ തൊണ്ടി മുതൽ പ്രധാനമാണ്. ശബരിമല മോഷണക്കേസിലെ പ്രതികൾ ഇപ്പോഴും സ്വൈര്യവിഹാരം നടത്തുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി അയച്ച നോട്ടീസ് അന്തരീക്ഷത്തിൽ നിൽക്കുകയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത് പറഞ്ഞ് പരിഹരിച്ചിട്ടുണ്ട്. കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് തദ്ദേശ തെരഞ്ഞെടുപ്പിലാണ്. കെപിസിസി ഭാരവാഹി പട്ടികയിൽ തിരുത്തൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആലോചിച്ച ഉചിതമായത് ചെയ്യുമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.







