ലോകായുക്ത വിധിച്ചാല്‍ പിന്നെന്തിന് മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങണം, എല്‍.ഡി.എഫ് ജനപക്ഷമുഖം ഇല്ലാതാക്കും; വിമര്‍ശനവുമായി സി.പി.ഐ അസി. സെക്രട്ടറി പ്രകാശ് ബാബു

ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിമര്‍ശനവുമായി സിപിഐ അസി. സെക്രട്ടറി പ്രകാശ് ബാബു രംഗത്ത്. പുതിയ ഭേദഗതി മൂലനിയമത്തെ ഇല്ലാതാക്കുമെന്നും അനുച്ഛേദം 14 റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകായുക്തവിധിച്ചാല്‍ പിന്നെന്തിന് മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങണം എല്‍ഡിഎഫ് ജനപക്ഷ മുഖം ഇല്ലാതാക്കും പ്രകാശ് ബാബു വ്യക്തമാക്കി.

ഇടതുമുന്നണി വിശദമായി ചര്‍ച്ച ചെയ്ത ശേഷം ആവശ്യമായ ഭേദഗതി സി പി ഐ നിര്‍ദേശിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. ഈ മാസം ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ ഭേതഗതിയുടെ ആവശ്യം ഉണ്ടായിരുന്നില്ല.

ഭേദഗതി ആവശ്യമെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തണമായിരുന്നു. ഇന്ത്യയിലെ ഏറ്റവും ശ്രഷ്ഠമായ ലോകായുക്ത നിയമമാണ് കേരളത്തിലേതെന്ന് കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.

Read more

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു.