കെ.എസ്.യു മാര്‍ച്ചിനിടെ സംഘര്‍ഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം ലോ കോളജിലെ എസ്.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ നിയമസഭ മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിലാണ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എല്‍.എ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു സംസാരിച്ചതിന് പിന്നാലെയാണ് ജലപീരങ്കി പ്രയോഗിച്ചത്.

പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുകയാണ്. കെ.എസ്.യു പ്രവര്‍ത്തകര്‍ പാളയത്ത് റോഡ് ഉപരോധിച്ചു. എം.ജി റോഡില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.