ബിനോയ് കോടിയേരിക്കെതിരെ അന്വേഷണം ശക്തമാക്കി മുംബൈ പൊലീസ്

ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് യുവതി പറഞ്ഞതോടെ മുംബൈ പൊലീസ് അന്വേഷണം ശക്തമാക്കി. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളുടെയും നിജസ്ഥിതി അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതിയുടെ കൈയിലുള്ള ഡിജിറ്റല്‍ തെളിവുകളും സ്വീകരിക്കും.

യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പൊലീസ് പരിശോധിക്കും.

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഉണ്ടെന്ന് യുവതിയുടെ പരാതിയിലുള്ളതിനാല്‍ അതും പരിശോധിക്കും. അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പൊലീസ് അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഉടന്‍ നോട്ടീസ് നല്‍കിയേക്കും.

അതേസമയം കണ്ണൂരില്‍ ബിനോയ് നല്‍കിയ പരാതിയില്‍ പൊലീസ് ആശയക്കുഴപ്പത്തിലാണ്. സംഭവം നടന്നത് മുംബൈയിലായതിനാല്‍ അവിടുത്തെ പരിശോധനകള്‍ കഴിഞ്ഞ ശേഷമേ കേസെടുക്കാനാകൂ എന്നാണ് പൊലീസ് നിലപാട്.