സംസ്ഥാനത്തെ ജയിൽ സുരക്ഷ വിലയിരുത്താൻ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് 11 മണിക്ക് ഓൺലൈൻ വഴി യോഗം ചേരും. ജയിൽ മേധാവിയും ജയിൽ ഡിഐജിമാരും സൂപ്രണ്ടുമാരും യോഗത്തിൽ പങ്കെടുക്കും. ജയിൽ ഉദ്യോഗസ്ഥരെ കൂടാതെ ക്രമസമാധാന ചുമതലയുള്ള ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും.
Read more
ജയിൽ സുരക്ഷ, ജീവനക്കാരുടെ കുറവ്, തടവുകാരും ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഇൻറലിജൻസ് നൽകിയിട്ടുള്ള വിവരങ്ങൾ എന്നിവയെല്ലാം ചർച്ച ചെയ്യും. തിങ്കളാഴ്ചയാണ് യോഗം വിളിച്ചിരുന്നതെങ്കിലും കണ്ണൂരിലെ ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിൻറെ പശ്ചാത്തലത്തിലാണ് യോഗം ഇന്ന് ചേരാൻ തീരുമാനിച്ചത്.







