തിരുവനന്തപുരം ലോ കോളജില്‍ സംഘര്‍ഷം; കെ.എസ്.യു.- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

തിരുവനന്തപുരം ലോ കോളജില്‍ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷം. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കോളജ് യൂണിയല്‍ ഉദ്ഘാടനത്തിനിടെ ഉണ്ടായ വക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഘര്‍ഷത്തില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സഫ്‌നയെ നിലത്തിട്ട് വലിച്ചിഴക്കുകയും, മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി എട്ട മണിയോടെയായിരുന്നു സംഭവം. നേരത്തെ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷം.

കോളജില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. നിലവില്‍ പരാതി ലഭിച്ചിട്ടില്ലെന്നും, പരാതി കിട്ടിയാലുടന്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.