സിനിമാ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി. ഒന്നര കോടി കൊടുക്കുമ്പോൾ അതിന് അവർ അർഹമാണോ എന്ന് പരിശോധിക്കുന്നതിൽ തെറ്റി എന്ന് പറഞ്ഞ ശ്രീകുമാരൻ തമ്പി അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്നും ചോദിച്ചു.
സ്ത്രീകളേയും ദളിത് വിഭാഗങ്ങളേയും അടൂർ ഗോപാലകൃഷ്ണൻ അപമാനിച്ചിട്ടില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സിനിമ തമാശയല്ല, അതിനെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടാകണം. അവർക്ക് ഒരു മാസത്തെ ട്രെയിനിങ് കൊടുത്തതിന് ശേഷം അവരെ പണം എടുക്കാൻ നിയോഗിക്കുന്നത് ആണ് ശരിയെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. അടൂർ സിനിമ രംഗത്തെ വളരെ വലിയ ആൾ ആണെന്നും ജീവിച്ചിരിക്കുന്ന ചലച്ചിത്രകാരന്മാരിൽ മുൻപിലാണ് അദേഹമെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.
അതേസമയം മാധ്യമങ്ങളാണ് വിഷയം വഷളാക്കിയതെന്നും ശ്രീകുമാരൻ തമ്പി കുറ്റപ്പെടുത്തി. നാല് സിനിമകളും താൻ കണ്ടുവെന്നും ഒന്നിലും ഒന്നരക്കോടി രൂപയുടെ പ്രൊഡക്ഷൻ ക്വാളിറ്റി കണ്ടില്ലെന്ന് ശ്രീകുമാരൻ തമ്പി കുറ്റപ്പെടുത്തി. അതിനാൽ അടൂർ ഉന്നയിച്ച വിമർശനം ശരിയാണ്. പണം നൽകുന്നവർക്ക് പരിശീലനം നൽകണമെന്നാണ് അടൂർ ഉദ്ദേശിച്ചതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.







