ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ. ‘കേരള ഫാർമേഴ്സ് ഫെഡറേഷൻ’ എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടനാ പ്രഖ്യാപനത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരിയാണ് ഉദ്ഘാടകൻ.
മുന്‍ എംഎല്‍എയും കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നീക്കം. ബിജെപിയുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു.
കാർഷിക പ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളും ഉയർത്തിക്കൊണ്ടാണ് പാർട്ടി രൂപീകരിക്കുന്നത്.
അതേസമയം കോട്ടയത്ത് ഈരയിൽ കടവിൽ ആൻസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന യോഗത്തിൽ തുഷാർ വെള്ളാപ്പള്ളിയും പങ്കെടുക്കും. ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് സംഘടനാ രൂപീകരണമെന്നാണ് വിവരം.