കുട്ടികളെ തടഞ്ഞുനിര്‍ത്തി നഗ്നതാപ്രദര്‍ശനം; 55-കാരന്‍ അറസ്റ്റില്‍

കുട്ടികളെ വഴിയില്‍ തടഞ്ഞ് അശ്ലീലം പറയുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ 55കാരന്‍ അറസ്റ്റില്‍. മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രത്തിനു സമീപം തൈക്കൂട്ടത്തില്‍വീട്ടില്‍ കുമാര്‍ ആണ് അറസ്റ്റിലായത്.

സ്‌കൂള്‍വിട്ടു പോകുന്ന കുട്ടികളെ സ്‌കൂട്ടറിലെത്തി വഴിയില്‍ തടഞ്ഞ് അശ്ലീലം പറയുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. ഇയാള്‍ക്കെതിരേ സമാനമായ സംഭവങ്ങളില്‍ വേറെയും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.

കോണ്‍വെന്റ് ഹോസ്റ്റലില്‍ കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ചു

തിരുവനന്തപുരം കഠിനംകുളത്ത് കോണ്‍വെന്റ് ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കോണ്‍വെന്റില്‍ കയറി മൂന്ന് പെണ്‍കുട്ടികളെയാണ് സംഘം പീഡിപ്പിച്ചത്. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബുധനാഴ്ച രാത്രികോണ്‍വെന്റ് ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകയറിയ പ്രതികള്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലെത്തുകയും മദ്യം നല്‍കി ഇവരെ പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടികളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. രാത്രി ഹോസ്റ്റലില്‍ വന്ന് മടങ്ങുന്നതിനിടെയാണ് യുവാക്കളെ പൊലീസ് കസ്റ്റഡിലെടുത്തത്. ചോദ്യം ചെയ്യലിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗിക ബന്ധം അറിയുന്നത്.