മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും; വാര്‍ത്താസമ്മേളനം ഏഴ് മാസങ്ങള്‍ക്ക് ശേഷം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പത്രസമ്മേളനം നടത്തും. വൈകിട്ട് ആറ് മണിക്ക് സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലാണ് വാര്‍ത്താസമ്മേളനം. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. ഫെബ്രുവരി ഒമ്പതിനായിരുന്നു ഒടുവില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. നിപയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നതെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.