ഗവര്‍ണറുടേത് നശീകരണബുദ്ധിയോടെ ഉള്ള യുദ്ധം, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ അനാവശ്യ തിടുക്കം, ആഞ്ഞടിച്ച് മുഖ്യമന്ത്രി

വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുന്നുവെന്ന് അദേഹം പറഞ്ഞു. ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണ്. സുപ്രീംകോടതി വിധിയില്‍ അസ്വഭാവിക തിടുക്കമാണ് ഗവര്‍ണര്‍ കാണിച്ചത്.

ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. ഒന്‍പത് വിസിമാരെ ഒറ്റയടിക്ക് പിരിച്ചുവിടാന്‍ ഒരു അധികാരവും ഗവര്‍ണര്‍ക്ക് നല്‍കുന്നില്ല. വിസിമാരെ നീക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടുള്ള അവഹേളനമാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താമെന്നുള്ളത് വ്യാമോഹം മാത്രമാണ്. ഇല്ലാത്ത അധികാരം ഉണ്ടെന്നാണ് ഗവര്‍ണര്‍ ധരിക്കുന്നത്. സുപ്രീംകോടതി വിധി കെടിയു യൂണിവേഴ്‌സിറ്റിക്ക് മാത്രം ബാധകമായ ഒന്നാണ്.

updating..