'സമീപത്തെ വീടുകളുടെ ടെറസിൽ കയറി കിടന്ന് ഒളിഞ്ഞുനോട്ടം, സ്ത്രീകളെ ജനലിലൂടെ വിളിച്ചു അശ്ലീലം പറയും'; ഋതു സ്ഥിരം ശല്യക്കാരൻ

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു സ്ഥിരം ശല്യക്കാരനാണെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാത്രി കാലങ്ങളിൽ സമീപത്തെ വീടുകളുടെ ടെറസിൽ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമാണ് ഋതുവിനെതിരെയുള്ള ആരോപണം. ഋതുവിന്റെ പേരിൽ തൃശൂരിലും എറണാകുളത്തുമായി മൂന്ന് കേസുകളുള്ളതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

റൗഡി ലിസ്റ്റിലുള്ളയാളാണ് പ്രതിയെന്ന് എറണാകുളം റൂറൽ പോലീസ് മേധാവി വൈഭവ് സക്‌സേന അറിയിച്ചിരുന്നു. പ്രതി പരിസവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്ന് നേരത്തെ നാട്ടുകാർ പരാതി പറഞ്ഞിരുന്നു. അയൽപക്കത്തെ സ്ത്രീയുടെ ഫോൺ നമ്പർ സുഹൃത്തുക്കൾക്ക് നൽകുകയും രാത്രി സുഹൃത്തുക്കൾ വഴി ഫോണിൽ വിളിച്ചു ശല്യം ചെയ്യുകയും പതിവായിരുന്നു. ഒളിഞ്ഞു നോട്ടവും അശ്ലീലം പറയലും ഉണ്ടെന്ന് അയൽവാസികൾ പറയുന്നു.

ഋതു പ്രശ്‌നങ്ങളുണ്ടാക്കുന്നതിനെ തുടർന്ന് പലരും പൊലീസിൽ പരാതികൾ നൽകിയിരുന്നെന്നും എന്നാൽ, മാനസികരോഗമുണ്ടെന്ന സർട്ടിഫിക്കറ്റ് കൈവശമുള്ളതിനാൽ അത് ഹാജരാക്കി രക്ഷപ്പെടുന്നതാണ് ഇയാളെ രീതിയെന്നും നാട്ടുകാർ പറഞ്ഞു. സ്‌കൂൾ കാലം മുതൽത്തന്നെ ലഹരിക്ക് ഉൾപ്പെടെ അടിമയായിരുന്നു പ്രതി.

Read more

കൊല്ലപ്പെട്ട വിനീഷയെ റിതുവിന്റെ സുഹൃത്തുക്കളുടെ പേര് ചേർത്ത് പറഞ്ഞിരുന്നു. ഇത് ജിതിൻ ചോദ്യം ചെയ്തിരുന്നു. ചികിത്സയിലുള്ള ജിതിന്റെ നില ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയ വിജയം ആയോ എന്നറിയാൻ 48 മണിക്കൂർ കഴിയണം. ഇന്നലെ ഉച്ചയ്ക്കാണ് ശസ്ത്രക്രിയ നടന്നത്. ജിതിൻ ഇപ്പോഴും ന്യൂറോ സർജിക്കൽ ഐസിയുവിൽ തുടരുകയാണ്.