കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്നാലും സില്‍വര്‍ലൈനിനെ എതിര്‍ക്കും: വി ഡി സതീശന്‍

സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്ന് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാലും എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളില്‍ തമിഴ്‌നാട്ടിലെപ്പോലെ കേരളത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സതീശന്റെ പ്രതികരണം.

മനോരമ ന്യൂസ് ഇന്നലെ നടത്തിയ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് പൊലീസ് കാണിക്കുന്നത്യ അതുകൊണ്ടാണ് മുഖ്യമന്ത്രിയ്ക്ക് വലിയ സുരക്ഷ ഏര്‍പ്പെടുത്തിയതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read more

അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരെയുള്ള സമരത്തിന്റെ രണ്ടാം ഘട്ടം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി കെ റെയില്‍ വിരുദ്ധ സമിതി യോഗം ചേരും. കൊച്ചിയിലാണ് യോഗം. എല്ലാ ജില്ലകളിലേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.