കന്നിവോട്ട് ചെയ്ത് ടൊവിനോ; ക്യൂ നിന്ന് മോഹന്‍ലാല്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി താരങ്ങളും. നടന്‍ മോഹന്‍ലാല്‍ വോട്ടു ചെയ്യാനായി പോളിംഗ് ബൂത്തിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തിരുവനന്തപുരത്ത് മുടവന്‍മുകളിലാണ് മോഹന്‍ലാലിന് വോട്ട്.

ടൊവിനോയുടേത് കന്നിവോട്ടായിരുന്നു. ചാലക്കുടി മണ്ഡലത്തിലായിരുന്നു ടൊവിനൊയുടെ വോട്ട്. അജു വര്‍ഗ്ഗീസ്, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നീ താരങ്ങളും ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും എല്ലാ തവണയും മുടങ്ങാതെ വോട്ട് ചെയ്യാറുണ്ടെന്നും ഫഹദ് പറഞ്ഞു.

നടി ലെനയും വോട്ട് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എല്ലാവരോടും നിര്‍ദ്ദേശിച്ചു കൊണ്ടാണ് താരങ്ങള്‍ വോട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.