പുതുപ്പള്ളിയില്‍ ക്യാപ്റ്റനും ഫോര്‍വേര്‍ഡുമൊന്നും വിലപ്പോകില്ല: രമേശ് ചെന്നിത്തല

പുതുപ്പള്ളിയില്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന ബോധ്യം സിപിഎമ്മിനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

പുതുപ്പള്ളിയില്‍ ക്യാപ്റ്റനും ഫോര്‍വേര്‍ഡുമൊന്നും വിലപ്പോകില്ലെന്നും ചെന്നിത്തല പരിഹസിച്ചു. പുതുപ്പള്ളിയില്‍ പിണറായിയോ മന്ത്രിമാരോ ക്യാമ്പ് ചെയ്തിട്ട് കാര്യമില്ല.

ഏത് മന്ത്രിക്കാണ് ഇവിടെ അഡ്രസ് ഉള്ളത്. ജനങ്ങള്‍ക്ക് അറിയാവുന്ന മന്ത്രിമാര്‍ ആരാണ് ഈ മന്ത്രിസഭയിലുള്ളതെന്നും ചെന്നിത്തല ചോദിച്ചു.