യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നോട്ടീസ്. രണ്ടാഴ്ച മുമ്പാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സുബൈറിന് നോട്ടീസ് അയച്ചത്.

എന്നാൽ ഭാര്യപിതാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എത്താൽ കഴിയില്ലെന്നും സമയം നീട്ടി നൽകണമെന്നും സുബൈർ ആവശ്യപ്പെട്ടു. ഈ മാസം 22 ന് ഹാജരാകുമെന്നും സുബൈർ അറിയിച്ചു. കത്വ ഫണ്ടുമായി ബന്ധപ്പട്ടാണ് അന്വേഷണമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല.