‘എന്നാല്‍ ഇനി ഇതില്‍ സംവാദമായാലോ’ എന്ന് പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രിയുടെ ചോദ്യം. സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സംവാദത്തിനു തയ്യാറാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വെല്ലുവിളി ഏറ്റെടുത്താണ് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംവാദത്തിനു മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായാണ് സംവാദത്തിനു തയാറാണെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചിരിക്കുന്നത്.
എല്‍ഡിഎഫ് റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവച്ചാണ് മുഖ്യമന്ത്രിയുടെ സംവാദ ക്ഷണം. ‘എന്നാല്‍ ഇനി ഇതില്‍ സംവാദമായാലോ’ എന്നാണ് മുഖ്യമന്ത്രി എഫ് ബി പോസ്റ്റില്‍ വെല്ലുവിളിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകള്‍ നിരത്തിയാണ് സംവാദത്തിന് തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
പത്ത് വര്‍ഷത്തില്‍ സര്‍ക്കാര്‍ വികസനം നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച് അതിന് എ പ്ലസ് ഗ്രേഡും നല്‍കിയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്.







