കൈക്കൂലി ആരോപണം: പൂവാർ സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക് സ്ഥലംമാറ്റം; നടപടി വയർലസിലൂടെ അറിയിച്ച് എസ്പി

കൈക്കൂലി ആരോപണത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച് വയർലസിലൂടെ അറിയിച്ച് എസ്പി. പൂവാർ സ്റ്റേഷനിലെ രണ്ട് എസ്ഐമാരെയാണ് റൂറൽ എസ്പി മാറ്റിയത്. എസ്ഐമാരായ ജോസ്, ബിനു ജസ്റ്റസ് എന്നിവരെയാണ് മറ്റു സ്റ്റേഷനിലേക്ക് മാറ്റിയത്.

മാറ്റം നടത്തിയ കാര്യം രാവിലെ വയർലസ് സന്ദേശത്തിലൂടെ റൂറൽ എസ്പി മറ്റ് എല്ലാ സ്റ്റേഷനുകളെയും അറിയിക്കുകയായിരുന്നു. സ്ഥലം മാറ്റം കൂടാതെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Read more