അച്ചടക്കലംഘനം; ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിടും

കോഴിക്കോട് ഫറൂഖ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാന്‍ തീരുമാനം. സാമൂഹ്യമാധ്യമങ്ങളിലൂടെ പൊലിസിന് എതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.ഉമേഷിന് നിര്‍ബന്ധമായും വിരമിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സിറ്റി പൊലിസ് കമ്മീഷണര്‍ ഐജി എ.വി. ജോര്‍ജ് വിരമിക്കുന്നതിന് തൊട്ടുമിമ്പ് ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചു.

അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്ന് എവി ജോര്‍ജ് വ്യക്തമാക്കി. വനിതാ ദിന പരിപാടിയില്‍ പങ്കെടുത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം കമ്മീഷണറെ വിമര്‍ശിച്ച് ഉമേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. വനിതാ ദിനത്തില്‍ കാലിക്കറ്റ പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ പ്രണയപ്പകയിലെ ലിംഗ രാഷ്ട്രീയം എന്ന സംവാദത്തില്‍ സംസാരിച്ചതിനണ് കമ്മീഷ്ണര്‍ ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസ അയച്ചത്.

Read more

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലില്‍ മുന്‍ സിറ്റി പൊലീസ് കമ്മീഷണറും ജില്ലാ പൊലീസ് മേധാവിയുമായിരുന്ന എസ് കാളിരാജ് മഹേഷ് കുമാരിനെതിരെ 2019ല്‍ ഫെയസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ഉമേഷിന് സസ്‌പെനും ലഭിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് മിഠായി തെരുവില്‍ നടന്ന ആക്രമം തടയുന്നതില്‍ കമ്മീഷണര്‍ പരാജയപ്പെട്ടു എന്നായിരുന്നു ഉമേഷഇന്റെ പോസ്റ്റ്