കടലിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു

കടലിൽ മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. ഒരു മത്സ്യത്തൊഴിലാളി മരിച്ചു. എറണാകുളം മുനമ്പത്ത് നിന്ന് പോയ ബോട്ടുകൾ ആണ് കടലിൽ കൂട്ടിയിടിച്ചത്. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.

സിൽവർ സ്റ്റാർ, നൗറീൻ എന്നീ ബോട്ടുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സിൽവർ സ്റ്റാർ എന്ന ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങുകയായിരുന്നു.