കൊച്ചിയിൽ ബ്ലാക്ക് ഫംഗസ്; കോവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്

 

കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയുന്ന 38 വയസ്സുള്ള ഉദയംപേരൂർ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎൽഎ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നൽകി.