ശബരിമല സ്വർണകൊള്ളയിലെ ഇ ഡി അന്വേഷണത്തെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. ശബരിമല സ്വർണകൊള്ളയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണ് എന്ന നിലയിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് പറഞ്ഞ എംടി രമേശ് അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണമെന്നും പറഞ്ഞു.
പദ്മകുമാറിന്റെ അറസ്റ്റിന് ശേഷം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ അന്വേഷണത്തിലുണ്ടായി എന്നും എംടി രമേശ് കൂട്ടിച്ചേർത്തു. പദ്മകുമാറോടെ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. പദ്മകുമാറിന്റെ മൊഴി എസ്ഐടി എന്താണ് പരിഗണിക്കാത്തത്. അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം. എസ്ഐടി അന്വേഷണം അട്ടിമറിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചന തെളിയണമെന്നും എം ടി രമേശ് പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സാങ്കേതികമായി യുഡിഎഫിന് അനുകൂലമാണെന്നും എംടി രമേശ് പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയത്തെ മുസ്‌ലിം സമുദായിക സംഘടനകൾ ഹൈജാക്ക് ചെയ്തിരിക്കുന്നു. കോൺഗ്രസിനെ ലീഗും ജമാത്ത് ഇസ്ലാമിയും വിഴുങ്ങി കഴിഞ്ഞു. UDF ന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ലീഗും പാണക്കാട് തങ്ങളുമാണ് എന്ന് ഈ തെരെഞ്ഞെടുപ്പോടെ വ്യക്തമായി എന്നും എംടി രമേശ് കൂട്ടിച്ചേർത്തു.







