ഇടതുപക്ഷ നയങ്ങള്‍ ഇന്ത്യയിലെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റി; തെലങ്കാനയിലെ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

ടതുപക്ഷ നയങ്ങള്‍ രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷുകാരോട് പോരാടി ആരോഗ്യം കളയയേണ്ട എന്ന് കരുതിയവരാണ് ആര്‍ എസ് എസുകാര്‍. ഇന്ന് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നവലിബറല്‍ നയങ്ങളെയും ഒപ്പം വര്‍ഗീയതയെയും ചെറുക്കണമെന്നും അദേഹം പറഞ്ഞു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ തെലങ്കാന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഖമ്മത്ത് നടന്ന മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കും. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ശക്തമായി ചെറുക്കണം. ഗവര്‍ണര്‍മാര്‍ സംസ്ഥാന ഭരണത്തില്‍ കടന്നു കയറുന്നു. ബിജെപി ഇതര സര്‍ക്കാരുകളെ ഇത് വഴി അസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം. മോദി ഭരണത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണം നടത്തുന്നത്.

Read more

കര്‍ഷകര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കി. ഇതിനായി കാര്‍ഷിക നിയമങ്ങള്‍ മാറ്റിയെഴുതി. ഓരോ അരമണിക്കൂറിലും ഓരോ കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്ത് . മോദി ഭരണത്തില്‍ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു. രാജ്യത്തെ 82 ശതമാനം തൊഴിലാളികള്‍ക്കും തൊഴില്‍ സുരക്ഷയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.