മഹിളാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യാക്കുറിപ്പില്‍ ബി.ജെ.പി നേതാവിന്റെ പേര്; മരണത്തില്‍ ദുരൂഹത

പാലക്കാട് മഹിളാ മോര്‍ച്ചാ നേതാവിന്റെ മരണത്തില്‍ ദുരൂഹത. പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യ രമേഷിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം.

ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക നേതാവിന്റെ പേര് കണ്ടെത്തി. പാലക്കാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡ് ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് കുറിപ്പിലുള്ളത്.

സംഭവത്തില്‍ യുവതിയുടെ കുടുംബം ബിജെപി നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. ഉചിത നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറയുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ശരണ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷാണ് ഭര്‍ത്താവ്.