ശരണ്യയുടെ അതിജീവന കഥ വ്യാജമെന്ന് ബിജെപി; പൊലീസില്‍ പരാതി

കുടകിലെ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിന് പോയി കാണാതായ മലയാളി യുവതി ശരണ്യയ്‌ക്കെതിരെ പരാതിയുമായി ബിജെപി. ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്ന ആരോപണവുമായി ബിജെപി കുടക് റൂറല്‍ യൂണിറ്റ് കമ്മിറ്റിയാണ് രംഗത്തെത്തി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിറ്റി പൊലീസിന് പരാതി നല്‍കിയത്.

നാല് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ ഏപ്രില്‍ അഞ്ചാം തീയതിയായിരുന്നു ശരണ്യയെ കണ്ടെത്തിയത്. കാടിന്റെ ഉള്‍ഭാഗത്ത് നടത്തിയ തിരച്ചിലില്‍ ആയിരുന്നു ശരണ്യയെ കണ്ടെത്താനായത്. വഴിതെറ്റിപ്പോയതോടെയാണ് കാട്ടില്‍ കുടുങ്ങിയതെന്നായിരുന്നു ശരണ്യ പ്രതികരിച്ചത്.

ഒരു പാറയുടെ മുകളിലായിരുന്നു കഴിഞ്ഞുകൂടിയതെന്നും പ്രദേശത്ത് ആനയുടെ സാന്നിധ്യമുണ്ടെന്നാണ് മനസിലാക്കിയതെന്നും ശരണ്യ പറഞ്ഞിരുന്നു. ശരണ്യ കുടുങ്ങിയ പ്രദേശത്ത് ആനയുടെ സാന്നിധ്യമുണ്ടെന്ന് രക്ഷാദൗത്യത്തില്‍പ്പെട്ട ആളുകളും പറഞ്ഞിരുന്നു.

Read more